Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Green Boots

എ​വ​റ​സ്റ്റി​ലെ 30 വ​ർ​ഷ​ത്തെ മ​ര​വി​പ്പി​നു​ശേ​ഷം 'ഗ്രീ​ൻ ബൂ​ട്സ്' ഒ​ടു​വി​ൽ ജ​ന്മ​നാ​ട്ടി​ലേ​ക്ക്

ന്യൂഡൽഹി: ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന കൊ​​​​ടു​​​​മു​​​​ടി​​​​യാ​​​​യ എ​​​​വ​​​​റ​​​​സ്റ്റി​​​​ന്‍റെ നെ​​​​റു​​​​ക​​​​യി​​​​ൽ മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടോ​​​​ള​​​​മാ​​​​യി മ​​​​ഞ്ഞി​​​​ന​​​​ടി​​​​യി​​​​ൽ വി​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക​​​​ൻ ദോ​​​​ർ​​​​ജെ മൊ​​​​റു​​​​പ്പി​​​​ന്‍റെ (ഗ്രീ​​​​ൻ ബൂ​​​​ട്സ്) മൃ​​​​ത​​​​ദേ​​​​ഹം തി​​​​രി​​​​കെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ വി​​​​പു​​​​ല​​​​മാ​​​​യ ദൗ​​​​ത്യ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങു​​​​ന്നു.

1996 മേ​​​​യ് പ​​​ത്തി​​​ന് ​എ​​​​വ​​​​റ​​​​സ്റ്റ് കീ​​​​ഴ​​​​ട​​​​ക്കി മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച ഇ​​​​ന്തോ-​​​​ടി​​​​ബ​​​​റ്റ​​​​ൻ ബോ​​​​ർ​​​​ഡ​​​​ർ പോ​​​​ലീ​​​​സി​​​​ലെ (ഐ​​​​ടി​​​​ബി​​​​പി) അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു ല​​​​ഡാ​​​​ക്ക് സ്വ​​​​ദേ​​​​ശി​​​​യാ​​യ ദോ​​​​ർ​​​​ജെ മൊ​​​​റു​​​​പ്പ്.

വ​​ഴി​​കാ​​ട്ടി​​യാ​​യ ഗ്രീ​​​​ൻ ബൂ​​​​ട്സ്

സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​നി​​​​ന്ന് 8,500 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ റി​​​​ഡ്ജി​​​​ലെ പാ​​​​റ​​​​യി​​​​ടു​​​​ക്കി​​​​ൽ, പ​​​​ച്ച നി​​​​റ​​​​ത്തി​​​​ലു​​​​ള്ള ക്ലൈം​​​​ബിം​​​​ഗ് ബൂ​​​​ട്ടു​​​​ക​​​​ൾ ധ​​​​രി​​​​ച്ച് കി​​​​ട​​​​ക്കു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തെ ലോ​​​​കം 'ഗ്രീ​ൻ ബൂ​ട്സ്' എ​​​​ന്നാ​​​​ണു വി​​​​ളി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ ചൈ​​​​നീ​​​​സ് (ടി​​​​ബ​​​റ്റ​​​​ൻ) പാ​​​​ത​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക​​​​ർ​​​​ക്ക് ത​​​​ങ്ങ​​​​ൾ ശ​​​​രി​​​​യാ​​​​യ ദി​​​​ശ​​​​യി​​​​ലാ​​​​ണോ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​യി വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം ഈ ​​​​മൃ​​​​ത​​​​ദേ​​​​ഹം നി​​​​ല​​​​കൊ​​​​ണ്ടു.

തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ഇ​​​​ത് സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ ത്സെ​​​​വാം​​​​ഗ് പാ​​​​ൽ​​​​ജോ​​​​റി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് ക​​​​രു​​​​ത​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ 2024ൽ ​​​​ഐ​​​​ടി​​​​ബി​​​​പി ന​​​​ട​​​​ത്തി​​​​യ ശാ​​​​സ്ത്രീ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും അ​​​​വ​​​​സാ​​​​ന റേ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും ഇ​​​​തു ദോ​​​​ർ​​​​ജെ മൊ​​​​റു​​​​പ്പി​​​​ന്‍റേ​​​​താ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ദു​​​​ര​​​​ന്തം വി​​​​ത​​​​ച്ച 1996ലെ ​​​​ദൗ​​​​ത്യം

ക​​​​മാ​​​​ൻ​​​​ഡ​​​​ന്‍റ് മൊ​​​​ഹി​​​​ന്ദ​​​​ർ സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ചൈ​​​​നീ​​​​സ് ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് എ​​​​വ​​​​റ​​​​സ്റ്റ് കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ പു​​​​റ​​​​പ്പെ​​​​ട്ട ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ൻ സം​​​​ഘ​​​​ത്തി​​​​ലെ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു ദോ​​​​ർ​​​​ജെ മൊ​​​​റു​​​​പ്പ്. കൊ​​​​ടു​​​​മു​​​​ടി കീ​​​ഴ​​​ട​​​ക്കി ക്യാ​​​​മ്പ് ആ​​​​റി​​​​നു സ​​​​മീ​​​​പ​​​​ത്തേ​​​​ക്ക് തി​​​​രി​​​​കെ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​ടു​​​​പ്പ​​​​മേ​​​​റി​​​​യ മ​​​​ഞ്ഞു​​​​പാ​​​​ളി​​​​ക​​​​ളും അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ കാ​​​​റ്റും വി​​​​ല്ല​​​​നാ​​​​യി. മൊ​​​​റു​​​​പ്പി​​​​നൊ​​​​പ്പം ത്സെ​​​​വാം​​​​ഗ് സ്മ​​​​ൻ​​​​ല, ത്സെ​​​​വാം​​​​ഗ് പാ​​​​ൽ​​​​ജോ​​​​ർ എ​​​​ന്നി​​​​വ​​​​രും അ​​​​ന്ന് എ​​​​വ​​​​റ​​​​സ്റ്റി​​​​ൽ കു​​​​ടു​​​​ങ്ങി ജീ​​​​വ​​​​ൻ വെ​​​​ടി​​​​ഞ്ഞു. 47-ാം വ​​യ​​സി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം.‌

വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞ വീ​​​​ണ്ടെ​​​​ടു​​​​ക്ക​​​​ൽ ദൗ​​​​ത്യം

സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​നി​​​​ന്ന് 8,000 മീ​​​​റ്റ​​​​റി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള ഡെ​​​​ത്ത് സോ​​​​ണി​​​​ലാ​​​​ണ് ഈ ​​​​മൃ​​​​ത​​​​ദേ​​​​ഹ​​​​മു​​​​ള്ള​​​​ത്. മൈ​​​​ന​​​​സ് 40 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യ​​​​സ് വ​​​​രെ താ​​​​ഴു​​​​ന്ന ത​​​​ണു​​​​പ്പും ഓ​​​​ക്സി​​​​ജ​​​​ന്‍റെ കു​​​​റ​​​​വും കാ​​​​ര​​​​ണം ഇ​​​​വി​​​​ടെ മ​​​​നു​​​​ഷ്യ​​​​ന്​​​​ദീ​​​​ർ​​​​ഘ​​​​നേ​​​​രം അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. മ​​​​ഞ്ഞി​​​​ൽ ഉ​​​​റ​​​​ഞ്ഞു​​​​പോ​​​​യ​​​​തി​​​​നാ​​​​ൽ ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം ഭാ​​​​ര​​​​മു​​​​ള്ള മൃ​​​​ത​​​​ദേ​​​​ഹ​​​​വും വ​​​​ഹി​​​​ച്ച് കു​​​​ത്ത​​​​നെ​​​​യു​​​​ള്ള പാ​​​​ത​​​​യി​​​​ലൂ​​​​ടെ താ​​​​ഴേ​​​​ക്ക് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ജീ​​​​വ​​​​നു​​​​ത​​​​ന്നെ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്.

ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ചൈ​​​​നീ​​​​സ് ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ഈ ​​​​ദൗ​​​​ത്യ​​​​ത്തി​​​​ന് ഏ​​​​താ​​​​ണ്ട് 33 മു​​​​ത​​​​ൽ 66 ല​​​​ക്ഷം രൂ​​​​പ വ​​​​രെ ചെ​​​​ല​​​​വ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. ഐ​​​​ടി​​​​ബി​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ ഷെ​​​​ർ​​​​പ്പ സം​​​​ഘ​​​​ത്തെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​ടു​​​ത്ത മാ​​​സ​​​ത്തോ​​​ടെ മൃ​​​​ത​​​​ദേ​​​​ഹം താ​​​​ഴെ​​​​യെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​തി​​​നാ​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക ടെ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ൾ ക്ഷ​​​​ണി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. ദൗ​​​​ത്യ​​​​ത്തി​​​​നു​​​ശേ​​​​ഷം മൃ​​​ത​​​ദേ​​​ഹം വീ​​​ണ്ടും ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ ഒ​​​​ന്നു​​​​കൂ​​​​ടി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തും.

30 വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്നു

"അ​​​ദ്ദേ​​​ഹം ഒ​​​​രു ദി​​​​വ​​​​സം തി​​​​രി​​​​കെ വ​​​​രു​​​​മെ​​​​ന്ന് ഞാ​​​​ൻ പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹം കാ​​​​ണാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട് മ​​​​രി​​​​ച്ചു​​​​വെ​​​​ന്ന് വി​​​​ശ്വ​​​​സി​​​​ക്കാ​​​​ൻ മ​​​​ന​​​​സ് വ​​​​ന്നി​​​​ല്ല,- മൊ​​​​റു​​​​പ്പി​​​​ന്‍റെ ഭാ​​​​ര്യ കൊ​​​​ഞ്ചാ​​​​ക് യാ​​​​ങ്സ്കി​​​​റ്റ് ക​​​​ണ്ണീ​​​​രോ​​​​ടെ പ​​​റ​​​ഞ്ഞു. രാ​​​​ജ്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ജീ​​​​വ​​​​ൻ ബ​​​​ലി​​​​ന​​​​ൽ​​​​കി​​​​യ അ​​​​ച്ഛ​​​​നെ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​യാ​​​​യി ആ​​​​ദ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് മ​​​​ക​​​​ൻ പു​​​​ഞ്ചോ​​​​ക് ദോ​​​​ർ​​​​ജെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ചാ​​​​ൽ ല​​​​ഡാ​​​​ക്കി​​​​ലെ ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​നു സ​​​​മീ​​​​പം പൂ​​​​ർ​​​​ണ ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ സം​​​​സ്ക​​​​രി​​​​ക്കും. എ​​​​വ​​​​റ​​​​സ്റ്റ് ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​യ്ക്കാ​​​​യി ആ ​​​​ഗ്രീ​​​​ൻ ബൂ​​​​ട്സ് വീ​​​​ടി​​​​നു​​​​ള്ളി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണ് ഈ ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ആ​​​​ഗ്ര​​​​ഹം.

Latest News

Corehub Up